Posts

  AN ORDINARY NIGHT @ GEETHA RAVINDRAN *************************** Scrubbing and washing daily On the hearth She keeps The grains of labor In blackened pots.   They talk to each other, boiling, Of the stories of every hour Be the force of sighs that help The flames keep flaring non-stop.   The feminine fingers Take a boiled grain test whether done, and Keep off the pot Mixing a tinge of salt.   She starts wiping off The tear-filled dark eyes Saying ‘To mix with red chillies, I just smashed the onion springs...’   Into a brim-broken cup Filling with the moonlight drops That is showered through the Gaps on the roof She pours the gravied rice blended with grains of love!   All the grievances shred as snow Dissolves in embraces When the breeze plays mischiefs, The branches spray Thousands of blossoms down.   There isn't left any mark or scar as a memoir there Yet, apart from The familiarised paths that
  തക്കാളിപ്പഴത്തിനൊരു സങ്കീർത്തനം / പാബ്ലോ നെരൂദ വിവർത്തനം : ഗീത മുന്നൂർക്കോട് ________________________ ഗ്രീഷ്മത്തിലെ മദ്ധ്യാഹ്നത്തിൽ തക്കാളിപ്പഴങ്ങൾ നിറഞ്ഞ തെരുവീഥി . പ്രകാശവലയമൊരു നടുവേ പിളർന്ന തക്കാളിപ്പഴത്തിലെ സത്തെന്ന പോലെ തെരുവിൽ പടർന്നു പരക്കുന്നു . ഡിസംബറിൽ ശമനമില്ലാതെ അടുക്കളയിൽ തക്കാളിയുടെ പടയോട്ടം . ഉച്ചയൂണിന്റെ നേരത്തതു കടന്നു വരുന്നു , തീൻമേശപ്പുറത്തും ഗ്ലാസ്സുകൾക്കൊപ്പവും നറുംവെണ്ണവിഭവങ്ങൾക്കിടയിലും നീലനിറമുള്ള ഉപ്പുകിണ്ണങ്ങൾക്കടുത്തും അതിന്റെ സൗമ്യമായ പ്രതാപം പ്രസരിപ്പിച്ചു കൊണ്ട് ! അത് അനായാസം വിരാജിക്കുന്നു . നിർഭാഗ്യവശാൽ ഒരു കത്തിമുനയതിന്റെ ജീവൻ തുടിക്കുന്ന മജ്ജയിലാഴ്ത്തി നമുക്കതിനെ കൊലപ്പെടുത്തേണ്ടി വരുന്നു . അതിന്റെ ചെമന്ന ആന്ത്രങ്ങൾ ഒരു തണുത്ത സൂര്യനെന്നപോൽ അതിഗാഢമായി അക്ഷയമായി ചിലിയിലെ സാലഡുകളിൽ കുടികൊള്ളുന്നു . സഹർഷം തെളിമയുള്ള ഉള്ളിയെയത് വേൾക്കുന്നതാഘോഷിക്കാൻ അതിലേക്ക് ഞങ്ങൾ എണ്ണ പകരുന്നു . ഒലീവിന്റെ സുഗന്ധിയായ കുഞ്ഞിനൊപ്പം കുരുമുളക് അതിന്റെ മാസ്മരഗന്ധവും ഉപ്പു അ
  നീ മെല്ലെ മെല്ലെ   മരിക്കാന്‍ തുടങ്ങുകയാണ് / പാബ്ലോ നെരൂദ വിവ: ഗീത മുന്നൂര്‍ക്കോട് -----------------------------------------------------------------------------   എങ്ങോട്ടും യാത്ര പോകാതെ ഒന്നുമേ വായിക്കാതെ ജീവിതസ്വനങ്ങള്‍ക്ക് കാതോര്‍ക്കാത്ത നേരങ്ങളില്‍ സ്വയം അഗീകരികരിക്കാത്തതിനാല്‍ നീ മെല്ലെ മെല്ലെ  മരിക്കാന്‍ തുടങ്ങുകയാണ്   സ്വാഭിമാനം കൊലപ്പെടുത്തി പരസഹായം നിഷേധിക്കുമ്പോള്‍ നീ മെല്ലെ മെല്ലെ  മരിക്കാന്‍ തുടങ്ങുകയാണ്   പതിവുചിട്ടകള്‍ക്കടിമപ്പെട്ട് നിത്യവുമൊരേ വഴികള്‍ നടന്ന്‍ പതിവുചര്യകളില്‍ നിന്നും മാറാതെ വൈവിധ്യമുള്ള വര്‍ണ്ണങ്ങള്‍ ധരിക്കാതെ അപരിചിതരോട് ഒന്നുമേയുരിയാടാതെ നീ മെല്ലെ മെല്ലെ  മരിക്കാന്‍ തുടങ്ങുകയാണ്   മിഴികളില്‍ തരളദ്യുതിയുണര്‍ത്തി ദ്രുതഹൃദയത്തുടിപ്പുകളാകുന്ന അഭിനിവേശങ്ങളെയും അവയില്‍നിന്നുമുള്ള തീവ്രവികാരങ്ങളെയും  അവഗണിക്കും വേള നീ മെല്ലെ മെല്ലെ  മരിക്കാന്‍ തുടങ്ങുകയാണ്   അതൃപ്തമായ കര്‍മമേഖലയില നിന്ന് അസംതൃപ്തമായ പ്രണയത്തില്‍ നിന്ന്‍ ജീവിതത്തെ സ്ഥിതിഭേദം ചെയ്യാതിരിക്കുമ്പോള്‍ അനിശ്ചിതമായതിന്റെ സുരക്ഷക്ക് ഒ
  BIODATA ഞാ ൻ ഗീത മുന്നൂര്‍ക്കോട് . ജനനം 1959 നവംബ ർ ഒന്നിന് മുംബെയി ൽ. സ്ക്കൂൾ വിദ്യാഭ്യാസം ഭാഗികമായി മുംബെയിലും കേരളത്തിലുമായി നടന്നു. ഒറ്റപ്പാലം എ ൻ എസ് എസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി. 1980 ജൂലൈയിൽ കേന്ദ്രീയവിദ്യാലയത്തിൽ (നാസിക്ക്) ഗണിതശാസ്ത്ര അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഓജ്ജർ(നാസിക്ക്), പള്ളിപ്പുറം(തിരുവനതപുരം), ഒറ്റപ്പാലം, ഹേമാംബിക നഗർ(പാലക്കാട്) എന്നിവിടങ്ങളിലെ കെ വി കളിൽ 36 വർഷങ്ങളുടെ സേവനത്തിനു ശേഷം 2016 സെപ്തംബർ 30 നു ഒറ്റപ്പാലം കെ വി യിൽ നിന്ന് അധ്യാപനജീവിതത്തോട് വിട വാങ്ങി. ഭര്‍ത്താവ് : എം രവീന്ദ്ര ൻ (ഇന്ത്യ ൻ എയ ർ ഫോര്‍സി ൽ നിന്നും വിരമിച്ചു.) മക്കള്‍: 1) കമാണ്ടര്‍ ആശിഷ് (ഇന്ത്യ ൻ നേവി) 2) ആദര്‍ശ് ( ഐ ഐ ടി ചെന്നൈയിൽ ഗവേഷണം ചെയ്യുന്നു)   മലയാളത്തി ൽ  ഞാ ൻ എഴുതിത്തുടങ്ങിയത് 1975 ലാണെന്നാണ് ഓ ർമ്മ .  ആദ്യം പ്രസിദ്ധീകരിച്ചു വന്ന രചന ’കടയ്ക്ക ൽ ’ എന്ന മിനിക്കഥയാണ്, മാതൃഭൂമി ബാലപംക്തിയി ൽ .. ആ ലക്കം ആഴ്ചപ്പതിപ്പിനോടൊപ്പം ഒരു കാ ർഡും കിട്ടി, കുട്ടേട്ടന്റെ (കുഞ്ഞുണ്ണിമാഷ്‌):  ഗീതേ, കുട്ടിയ്ക്കിപ്പൊഴേ നായരെ കൂടെ കൂട്ടാറായില്ല. അതുകൊ
മൺമന്ത്രജാലം ........................... - ഗീത മുന്നൂർക്കോട് - ആരൊക്കെയോ പോയിട്ടുണ്ട് കൂട്ടിക്കൊടുപ്പ് നടന്നിട്ടുണ്ട് ഭൂമിയുടെയകയാഴങ്ങളിലെ പ്രാന്തപ്രദേശങ്ങളിൽ കുടിൽപുറ്റുകൾ കെട്ടി പാർപ്പുറപ്പിച്ചിട്ടുണ്ട്. ഉവ്വ്... എനിക്കതു കേൾക്കാം ഗൂഢമായ പിറുപിറുക്കൽ കുശുകുശുക്കുന്ന കശുമ്പുകൂട്ടങ്ങൾ ഒത്തുകൂടിയ കുനുഷ്ടുകൾ കാണാമറയത്തെ മണ്ണറകളിൽ രഹസ്യതന്ത്രം നൂൽക്കുകയാണ്‌ തറികൾ കറങ്ങുന്നുണ്ട് രാസരസം തുള്ളിത്തിളച്ച് നീരോളങ്ങളെ ചെരിച്ചും നീർത്തിയും പൊക്കിയും താഴ്ത്തിയും ഇടതടവില്ലാതെ പായിക്കുന്നുണ്ട്... കനച്ചുറങ്ങിയ രാത്രിയെ കെട്ടിപ്പിടിച്ച ഇരുട്ടിനെ പുകഴ്ത്തി കാലൻകൂമൻ കൂവി അലർച്ച - ഹൃദയം മുട്ടിയിടിച്ചിട്ട് - വരൂ - കൂടെപ്പോരു... എന്നെയും വിളിച്ചോ .... ? - മൺമലക്കൂമ്പാരമൊന്നിന്റെ പിന്നകമ്പടിയിൽ രഹസ്യക്കാഴ്ചകളിലേക്കൊരാൾകൂടി... കൂടും കൂട്ടും വിട്ട ഉയിർക്കിളികൾ ഭൂമിക്കടിയിലെ കിതപ്പുകൾ വേച്ചു വിറച്ച് പൊങ്ങി വരുന്നു... *****************